ചുവര്‍ഘടികാരങ്ങള്‍
ഇലാമ പഴങ്ങള്‍
പൊഴിക്കുന്നുവെന്നാദ്യം
പറഞ്ഞത് നീയാണ് ..
ഇരുള്‍ നിഴല്‍ വീഴ്ത്തിയ
സമയചലനങ്ങളില്‍
നീയെനിക്കത് കാട്ടിത്തരുന്നു
ഓരോ തവണ
കണ്ണിമ ചിമ്മുമ്പോഴും
പുതിയ വാതിലുകള്‍ തുറന്ന്
കഥകളുടെയവസാനവാക്കില്‍നിന്ന്
എല്ലായ്പ്പോഴും
നീയൊരു കഥ തുടങ്ങി വയ്ക്കുന്നു
സമയചക്രങ്ങളെയതിജീവിച്ച
സെക്കന്റ് സൂചിയുടെ
ഏതോ ഒരു ചലനവേളയിലാണ്
ഞാന്‍ പ്രണയിക്കപ്പെടുന്നുവെന്ന
ഇലാമ പഴം എന്നിലേക്ക് പൊഴിഞ്ഞത്
അതില്‍ നിന്‍റെ പേരു വായിച്ചശേഷം
ഞാന്‍ നിനക്കൊപ്പം
ഘടികാരങ്ങളില്ലാത്ത പ്രണയത്തിന്‍റെ
അന്ധലോകത്തേക്കു കടക്കുന്നു,....!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ