2013, ഒക്‌ടോബർ 16, ബുധനാഴ്‌ച

കറുത്ത മാലാഖ



 മാലാഖയാകും ഞാന്‍
ആരവങ്ങള്‍ക്കിടയില്‍ ശബ്ദമില്ലാത്ത
തണുത്ത കാറ്റിലതിവേഗം വന്നുപോകുന്ന
മരണത്തിന്‍റെ മാലാഖയല്ല

നക്ഷത്രകിരീടം ചൂടി
ശുഭ്രവസ്ത്രം ധരിച്ച
ജീവന്‍റെ മാലാഖയുമല്ല

കുനിഞ്ഞുപോകുന്ന
ചെറിയ ജീവിതങ്ങള്‍ക്ക് മുകളില്‍
ഞാനെന്‍റെ ചിറകുകള്‍ വിരിക്കും
കണ്ണുകളില്‍ നിന്ന്
പ്രകാശ ധാര ചൊരിയും

കുഞ്ഞുങ്ങളേ നിങ്ങളുടെ കഥയാകും
പ്രണയമേ നിന്‍റെ കവിതയാകും
കാലമേ നിനക്കൊരു കടം കഥയാകും ഞാന്‍

ഇലഞ്ഞിയുടെ പൂവാകും
ചന്ദനത്തിന്റെ മണമാകും
മരണത്തിന്റെയും ജീവന്റെയും
കണികകള്‍ വറ്റുമ്പോള്‍
ജീവിതത്തിന്‍റെ മാലാഖയാകും ഞാന്‍
വെള്ളി ചിറകുള്ള കറുത്ത മാലാഖ

12 അഭിപ്രായങ്ങൾ:

  1. പ്രണയമേ നിന്‍റെ കവിതയാകും

    മറുപടിഇല്ലാതാക്കൂ
  2. പ്രണയമേ നിന്‍റെ കവിതയാകും

    മറുപടിഇല്ലാതാക്കൂ
  3. കറുത്ത മാലാഖ ... ബെല്സീ മനോഹരം ...

    മറുപടിഇല്ലാതാക്കൂ
  4. വെള്ളി ചിറകുള്ള മാലാഖ സമൂഹത്തില്‍ വെള്ളി വെളിച്ചം വിതറട്ടെ

    മറുപടിഇല്ലാതാക്കൂ
  5. വെള്ളിചിരകുള്ള പോന്നു മാലാഖ

    മറുപടിഇല്ലാതാക്കൂ