2020 ആഗസ്റ്റ് മാസം
ചിന്നിച്ചിതറിയ
ബെയ് റൂട്ടിൽ നിന്നും എയ് റൊമി
ട്രിപ്പോളിയിലേക്കു കാറോടിച്ചു പോകുന്നു...
ശേഷം എനിക്കൊരു മെസ്സേജയക്കുന്നു..!!!
മുമ്പോട്ടു മാത്രം നോക്കി
കടന്നു പോന്നതിനെ ഓർമ്മിക്കൂ!!!
1942 ഏപ്രിൽ മാസത്തിലെ
കറുത്തപുകയിൽ
അന്നത്തെ സെയ്‌ലോണിൽ നിന്ന്
ഇന്നത്തേ ശ്രീലങ്കയിലേക്ക്
അതിജീവിച്ച അവളുടെ അമ്മ
ആഗസ്റ്റ് പതിനഞ്ചിനു
എനിക്കൊരു സന്ദേശമയയ്ക്കുന്നു
അതെ, വളരാനും സ്നേഹിക്കാനുമുള്ള
സ്വാതന്ത്ര്യം
ഉള്ളിൽ നിന്നു നാം കണ്ടെത്തിയിരിക്കുന്നു!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ