2019, ഫെബ്രുവരി 16, ശനിയാഴ്‌ച

ആസ്വാദനം

ഹൃദയം  ആശ്വാസത്തിന്റെ
വശത്തേക്കു ചായുന്നു
നാളം കാറ്റിന്റെ ഗതിയിലേക്കെന്ന പോലെ

എന്റെ ആഹ്ലാദം പച്ചയുടുപ്പിട്ട
പുൽനാമ്പുപോലെ
അത്ര
പ്രസരിപ്പാർന്നിരിക്കുന്നു

അതു പങ്കുവയ്ക്കുന്നതിനെക്കാൾ
ആസ്വദിക്കുന്നതിൽ
ഞാൻ ജീവിതം കാണുന്നു

2019, ഫെബ്രുവരി 8, വെള്ളിയാഴ്‌ച

മാറ്റം

മരിച്ചുകൊണ്ടിരിക്കുന്നൊരാളിൽ
എത്തിച്ചേരുന്ന പ്രണയം
സ്വയം വേദനയനുഭവിച്ച്‌
വീണ്ടും ജനിക്കാൻ അയാളെ
ശക്തനാക്കുന്നു

സാധ്യതകളുടെ ലോകത്തേക്ക്‌
ആരുടെയും കൈപിടിക്കാതെ
അയാൾ പിച്ചവയ്ക്കും

കാഴ്ചകളിലും കേൾവികളിലും
പുതിയൊരു കൗതുകം
അയാളിലെ കുട്ടിയെ മറ്റുള്ളവർക്കു
മുന്നിലടയാളപ്പെടുത്തും

പാലിൽനിന്ന് പഞ്ചസാരയെ
വേർ തിരിക്കുന്നതു പോലെ
പ്രാണനിൽ നിന്ന് പ്രണയത്തെ വേർ പെടുത്തുക അസാധ്യം

നിന്നിൽനിന്നെന്നെയും