ജീവിതത്തെ കൂട്ടുപിടിച്ച്
എന്റെ കരംഗ്രഹിച്ചിരിക്കുകയായിരുന്നു പ്രണയം
പ്രണയത്തിന്റെ അദൃശ്യവും ഊഷ്മളവുമായ കൈകളെ സ്വപ്നം കണ്ടിരുന്ന ഒരു
കാലത്തെക്കുറിച്ച്,
അതിന്റെ തീക്ഷ്ണമായ
നോട്ടങ്ങളെ താലോലിച്ചിരുന്ന യാത്രകളെക്കുറിച്ച്,
ദൂരെയൊ അടുത്തൊ പ്രണയാതുരമായ ശബ്ദത്തെ പ്രതീക്ഷിച്ചു നിന്നതിനെക്കുറിച്ച്,
പരീക്ഷയിൽ ജയിച്ച ഒരാളുടെ ആത്മവിശ്വാസത്തോടെ ഞാൻ സംസാരിച്ചുകൊണ്ടിരുന്നു