യാത്രകള്‍ വെറും
ചുമടുതാങ്ങികള്‍ മാത്രമായിത്തീരുമ്പോള്‍
സൂചനകളിലും സ്വപ്‌നങ്ങളിലും
പാമ്പിനെ വളര്‍ത്തിയാല്‍
ആവശ്യാനുസരണം
കയറായോ വിഷമായോ
ഉപയോഗിക്കാം
കയറായോ വിഷമായോ
ഉപയോഗിക്കാം
വിഷമുള്ള കൂണൊന്നിനെ
കണ്ണുകളില്‍ അഴുകാതെയിരുത്തിയാല്‍
ഭക്ഷ്യവിഷബാധയെന്നു
സ്വയം സമാധാനിക്കാം
കണ്ണുകളില്‍ അഴുകാതെയിരുത്തിയാല്‍
ഭക്ഷ്യവിഷബാധയെന്നു
സ്വയം സമാധാനിക്കാം
മനസ് ലഘുവും
ജീവിതം ഗുരുവുമാകുമ്പോള്‍
വിദൂരഭാവിയിലൊരു
ആത്മഹത്യക്കൊരുങ്ങേണ്ടതുണ്ട്
ജീവിതം ഗുരുവുമാകുമ്പോള്‍
വിദൂരഭാവിയിലൊരു
ആത്മഹത്യക്കൊരുങ്ങേണ്ടതുണ്ട്