അനാഥമായൊരു
മഴയേറ്റു
വാങ്ങിയ വൃക്ഷഹൃദയം തുറന്ന്
മഴുവേല്‍ക്കാതെ കാടുണരുന്നു .
മണമുള്ളയിലകള്‍
കൂട്ടിത്തുന്നി
ഏതോ പക്ഷിയൊരു
കൂടു നെയ്യുന്നു .
വൃക്ഷായുസ്സിന്റെ
വക്ഷസ്സില്‍ ചാരി
കിളിക്കുഞ്ഞിന്റെ
കാടുണര്‍ന്നു ചിലയ്ക്കുന്നു
മഴമണം നിറഞ്ഞ
വേരുകളിലൂടെ അരിച്ചിറങ്ങി
ഭൂതകാലത്തിന്‍റെയകത്തെക്കു
മരുഭൂമി പിന്‍വാങ്ങുന്നു .
കാട്ടുമഴയെ ഞാനെന്നും
വൃക്ഷഹൃദയത്തെ നീയെന്നും
പേരിട്ടു വിളിച്ച്
നാം പ്രണയമെന്ന കാടാകുന്നു .
ഒരേ ചില്ലയില്‍ പൂക്കുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ