കയ്പിന്റെ ചഷകത്തിൽ നിന്ന്
മട്ടുവരെ കുടിക്കുന്നൊരുവനു
ഒരു കണ്ണീർ തുള്ളി
വേർ തിരിഞ്ഞു കിട്ടി.
ആ തുള്ളിക്ക്
അവന്റെ തന്നെ രുചിയായിരുന്നു.
ചോദ്യങ്ങൾ ഒരായിരമുണ്ടായിരിക്കാം
ഉത്തരം ഒരധിക ബാദ്ധ്യതയാണു
ജീവിതത്തിനു
നേർ രേഖ വരച്ച്
ശരിതെറ്റുകൾ പഠിപ്പിക്കുന്നവർക്കിടയിൽ
മൗനവും ഒരു കുറ്റമായിരിക്കും.
അല്ലെങ്കിലും തേനീച്ചയുടെ ജീവിതം
ഉറുമ്പുകൾക്കെങ്ങനെ തിരിച്ചറിയാനാകും!!