ചില വാക്കുകള്‍
അതിനടുത്തായി
വീണ്ടും ചില വാക്കുകള്‍
അവ തമ്മില്‍ ബന്ധിപ്പിക്കാനായുമ്പോള്‍
പിറന്നു വീണ പശുക്കുട്ടിയുടെ
സന്ധികള്‍ പോലെ
ഉലഞ്ഞുലഞ്ഞ്,...
വഴുവഴുപ്പു നിറഞ്ഞ
പാട തുടച്ചു നീക്കി
അദ്യകരച്ചില്‍ നിങ്ങളെ
തൊടും എന്നെനിക്കുറപ്പില്ല .
മനസുകളുടെ ആഴവും
ഒഴുക്കും തിരയുന്നതിനിടയില്‍
പുഴകള്‍ വറ്റിപ്പോയതതറിയാത്ത
എഴുത്താണിത്
ചില സമ്മാനങ്ങളെ
ആരും തൊടാതെ
കാഴ്ച വസ്തുവായി മാത്രം
സൂക്ഷിക്കുന്ന പോലൊന്ന് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ