മനസിലാവാത്ത ഏതോ പുതിയ ഭാഷ കേൾക്കുന്ന തരത്തിൽ ഗുലാരിയ നിന്നു, അവർ പണക്കാരായതിനു എനിക്കെന്താണ് ? എന്റെ സമ്മതം ചോദിക്കാതെ നിങ്ങൾ എന്തിനിത് .......
അവർ ഈ വീട് വിലയ്ക്കു വാങ്ങി സഹായിക്കും , അങ്ങനെയെങ്കിൽ എനിക്കും അമ്മയ്ക്കും ഗ്രാമത്തിലേക്ക് മടങ്ങിപ്പോകാമല്ലോ, മതിമയീ ദേവി ഒരു മറുപടിക്കു കാത്തു നിൽക്കാതെ പുറത്തേക്കിറങ്ങി .
'കച്ചവടം ' . ഗുലാരിയ പതിയെ പറഞ്ഞു , തനിക്കു തന്നെ അത് മന്സിലാവേണ്ടതുണ്ട് എന്ന രീതിയിൽ അവൾ ആ വാക്ക് വീണ്ടും വീണ്ടും ആവർത്തിച്ചു